
നാദാപുരം: കോണ്‍ഗ്രസ് ഇരിങ്ങണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കെ.രമേശന്‍ ചുമതലയേറ്റു. 25 അംഗ മണ്ഡലം കമ്മിറ്റിക്കും രൂപം നല്‍കി. എടച്ചേരി മണ്ഡലം കമ്മിറ്റി
വിഭജിച്ചാണ ഇരിങ്ങണ്ണൂര്‍ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചത്.
മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേംദാസ് അധ്യക്ഷതവഹിച്ചു.
കെ.പി.ദാമോദരന്‍, തയ്യുള്ളതില്‍ ബാലന്‍, കെ.പവിത്രന്‍, ടി.കെ.മോട്ടി, സി.പവിത്രന്‍, എം.സി. മോഹനന്‍, എം.പി.ശ്രീധരന്‍, അഡ്വ. ശ്രീജിത്ത് കാഞ്ഞാല്‍, കണ്ടിയില്‍ ഗോപാലന്‍,
എം.ടി.രാഹുലന്‍ ,എം. സി.വിജയന്‍, ഇബ്രാഹിം പുതുക്കൂല്‍, അഖിലേഷ് വരയത്ത്, നടുക്കണ്ടി കുഞ്ഞിരാമന്‍, നിരവത്ത് ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.















