
വടകര: തോടന്നൂരില്‍ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ യുഡിഎഫിന്റെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തോടന്നൂരില്‍ പ്രതിഷേധ
പ്രകടനവും പൊതുയോഗവും നടത്തി. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തോടന്നൂരില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കലാപം സൃഷ്ടിച്ച് നേട്ടം കൊയ്യാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രകടനവും പൊതുയോഗവും നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ ചേരുവത്തായി അധ്യക്ഷത വഹിച്ചു. പി കെ ദിവാകരന്‍, അഭിജിത്ത് കോറോത്ത്, കെ നാരായണന്‍, മഹേഷ്
പയ്യട, എം ടി രാജന്‍, സുധീഷ് കരുവാണ്ടി എന്നിവര്‍ സംസാരിച്ചു. എന്‍ കെ അഖിലേഷ് സ്വാഗതം പറഞ്ഞു.















