വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, വടകര വോളിബോള്‍ അക്കാദമി ട്രസ്റ്റ്,
ഐപിഎം അക്കാദമി, വോളിബോള്‍ കുട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന ജില്ലാ മിനി വോളിബോള്‍ ബോയ്‌സ് & ഗേള്‍സ് മത്സരങ്ങള്‍ 14,15 തിയ്യതികളില്‍
വടകര ഐപിഎം അക്കാദമിയില്‍ നടക്കും. സംസ്ഥാന മിനി ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നു തെരെഞ്ഞെടുക്കും.
ഐപിഎമ്മില്‍ നടന്ന സംഘാടകസമിതി യോഗത്തില്‍ ടി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ.പി.ചന്ദ്രശേഖരന്‍, കെ.പ്രസാദ്, പി.എം.മണിബാബു, എം.ഹരീന്ദ്രന്‍, രാഘവന്‍
മാണിക്കോത്ത്, വി.എം.ഷീജിത്ത്, സി.വി.വിജയന്‍, മൂസാനാസര്‍, എം.മുരളീധരന്‍,
രാജീവന്‍ മേമുണ്ട, എം ബിജീഷ് എന്നിവര്‍ സംസാരിച്ചു. പി.കെ.വിജയന്‍
സ്വാഗതവും വി.പി.നന്ദിയും പറഞ്ഞു.
















