
ചോമ്പാല: പഴയ ദേശീയപാതയില്‍ സെന്‍ട്രല്‍ മുക്കാളി ടൗണിലെ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ ആവശ്യമായ സര്‍വേ നടപടികള്‍ നടത്താന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് അഴിയൂര്‍വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. റോഡില്‍ പണിത കള്‍വര്‍ട്ടില്‍ തുടര്‍ച്ചയായി വെള്ളം ഒഴുകി പോകുന്ന സ്ഥിതിയാണ്. ഇതിന്
തോടിന്റെ വീതികൂട്ടുണം. ഈ പ്രവൃത്തി നടപ്പിലാക്കിയാല്‍ മാത്രമേ മുക്കാളിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂവെന്നു യോഗം ചൂണ്ടിക്കാട്ടി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ലീല അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ വി പി ശ്രീജിത്ത്, പി വാസു, പി ബാബുരാജ്, യു എ റഹിം, പ്രദീപ് ചോമ്പാല , ടി ടി പത്മനാഭന്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ സി കെ ബബിത എന്നിവര്‍ സംസാരിച്ചു.
















