വടകര: ഇറാനിലെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകളുടെ പ്രതിരോധമാവിഷ്‌കരിക്കുന്ന ഏറ്റവും
പുതിയ ചിത്രം മൂവിലവേഴ്‌സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ‘റീഡിങ് ലോലിത ഇന്‍ ടെഹ്‌റാന്‍’ മലയാളം സബ്‌ടൈറ്റിലുകളോടെ 25ന് (ബുധന്‍) വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍വെന്റ് റോഡിലെ സംഗീതഭാരതി ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.















