കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ അമ്പലക്കുളങ്ങര-പനയന്റെ മുക്ക് റോഡ് പുനഃരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ നിര്‍വഹിച്ചു.
വാര്‍ഡ് അംഗം എം.ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദന്‍, ഒ.വനജ, ഐ.പി.അശോകന്‍, എം.എം.രാധാകൃഷ്ണന്‍, അരുണ്‍ മൂയോട്ട്, ടി.വി.രാഹുല്‍, ബീന എലിയാറ, എ.കെ.പ്രകാശന്‍, പി.കെ.ലിഗേഷ്, ടി.സുരേന്ദ്രന്‍, എം.സി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.















