
വടകര: തരിശ് രഹിത തോടന്നൂര്‍ എന്ന ലക്ഷ്യവുമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എന്‍.മനോജ് കരട് പദ്ധതിരേഖ
അവതരിപ്പിച്ചു. 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാറില്‍ സമഗ്ര ചര്‍ച്ച നടന്നു. വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് മുറിച്ചാണ്ടി, ശ്രീജ തറവട്ടത്ത്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ അസ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. ബാലറാം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.പി.മോഹന്‍രാജ് സ്വാഗതവും എം.ടി.പ്രശാന്ത് നന്ദിയും പറഞ്ഞു.
















