
കൊയിലാണ്ടി: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ശര്‍ദ്ദില്‍ പിടികൂടി. നന്തി ഇരുപതാം മൈല്‍സിലെ കോതുവയല്‍കുനി അഖില്‍
കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് 4.380 കി.ഗ്രാം ശര്‍ദ്ദില്‍ കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇത് കൈവശം വെച്ച അഖില്‍ കൃഷ്ണനേയും (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത്കുമാര്‍ എസ്‌ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്‌ഐ പ്രദീപ്കുമാര്‍, സിപിഒ ഗംഗേഷ്, സ്‌ക്വാഡ് അംഗങ്ങളായ മനോജ് രാമത്ത്, സാജു എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയേയും പിടികൂടിയ ശര്‍ദ്ദിലും വനം വകുപ്പിന്
കൈമാറും.
കടലിലെ നിധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആംബര്‍ഗ്രീസ് തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സ്രവമാണ്. പെര്‍ഫ്യൂം നിര്‍മാണ മേഖലയില്‍ ഇതിന് അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് വില. വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബര്‍ഗ്രീസ് കൈവശം വെക്കുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.
















