
കുറ്റ്യാടി: കേരള ജല അതോറിറ്റി വെള്ളക്കരം കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ കലക്ഷന്‍ ഡ്രൈവ് നടത്തുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഗ്രാമപഞ്ചായത്തുകളിലാണ് കലക്ഷന്‍ നടത്തുക. 24ന് നരിപ്പറ്റയിലും 25, 26 തിയ്യതികളില്‍
കുറ്റ്യാടിയിലും 27 ന് കുന്നുമ്മലിലും 28 ന് കായക്കൊടിയിലും പണമടക്കാം. കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളും വാട്ടര്‍ ചാര്‍ജ്ജ് അടക്കാനുള്ളവരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.















