വടകര: കേരള സര്‍ക്കാരിന്റെ ടൂറിസംപദ്ധതിയില് ഉള്‍പ്പെടുത്തിയ ലോകനാര്‍കാവ് ദേവസ്വം കളരിസംഘത്തിന്റെ കളരിപയറ്റ് പരിശീലനം ഉദ്ഘാടനം 20ന് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ നിര്‍വഹിക്കും. ലോകനാര്‍കാവ് ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ടി.എന്‍.കെ.ശശീന്ദ്രന് മുഖ്യാതിഥി ആയിരിക്കും. കടത്തനാട്ടിലെ പാരമ്പര്യ കളരിഗുരുക്കളും കടത്തനാട് ചന്ദ്രന് ഗുരുക്കളുടെ മകനും കേരള ഫോള്‍ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ മധു പുതുപ്പണമാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 18ന് ഞായറാഴ്ച മൂന്നു മണിമുതല്‍ കളരിയില്‍ വന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മധു പുതുപ്പണം അറിയിച്ചു.