ചേലക്കാട്: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ചേലക്കാട് എല്‍പി സ്‌കൂളിന് അനുവദിച്ച പച്ചക്കറിത്തോട്ടത്തിന്റെ തൈനടീല്‍ കര്‍മം നാദാപുരം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ.എം.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഹമീദ് ഹാജി മരുന്നൂര്, വാര്‍ഡ് മെമ്പര്‍ സവിത.കെ.ടി.കെ, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അനീഷ് കുമാര്‍.എന്‍.പി, വികസന സമിതി കണ്‍വീനര്‍ ആര്‍.നാരായണന്‍, മദര്‍ പിടിഎ പ്രസിഡണ്ട് ബീന.ടി.പി, വൈസ് പ്രസിഡണ്ട് രസ്‌ന, ഹെഡ്മാസ്റ്റര്‍ ഇ.പ്രകാശന്‍, എസ്ആര്‍ജി കണ്‍വീനര്‍ ഫൗസിയ.ടി.കെ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ.കെ, കുനിയില്‍ നാണു, താഴെ കല്ലുവെട്ട് കുഴിയില്‍ കുമാരന്‍, മുസ്തഫ മഞ്ഞിനോളി, തയ്യുള്ളതില്‍ ഹമീദ് ഹാജി, സ്‌കൂള്‍ ലീഡര്‍ റോമിയ, അധ്യാപകരും കുട്ടികളും ചേര്‍ന്ന് വിവിധ പച്ചക്കറി തൈകള്‍ നടുകയുണ്ടായി.















