
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23 വരെ (പൊതു അവധി ദിവസങ്ങളിലൊഴികെ) സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്
26 ആണ്. നിലവില്‍ ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.
നിയമസഭ മണ്ഡലങ്ങളും പത്രിക സ്വീകരിക്കുന്ന സ്ഥലങ്ങളും: കൊയിലാണ്ടി -എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, കൊയിലാണ്ടി തഹസില്‍ദാറുടെ ഓഫീസ്. എലത്തൂര്‍ -കലക്ടറേറ്റിലെ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്. പേരാമ്പ്ര -സിവില്‍ സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫീസ്, കൊയിലാണ്ടി എല്‍.ആര്‍ ഓഫീസ്. ബാലുശ്ശേരി -കോഴിക്കോട് എല്‍.എ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, കൊയിലാണ്ടി സിവില്‍ സ്റ്റേഷനിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ ജനറല്‍ ഓഫീസ്. നാദാപുരം -മാനാഞ്ചിറ ജില്ലാ രജിസ്ട്രാര്‍ ജനറല്‍
ഓഫീസ്, വടകര തഹസില്‍ദാര്‍ എല്‍.ആര്‍ ഓഫീസ്. തിരുവമ്പാടി -കലക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസ്, താമരശ്ശേരി തഹസില്‍ദാര്‍ ഓഫീസ്. കുന്ദമംഗലം -കലക്ടറേറ്റിലെ എംപ്ലോയ്മെന്റ് ഓഫീസ്, കോഴിക്കോട് എല്‍ ആര്‍ തഹസില്‍ദാര്‍ ഓഫീസ്. കുറ്റ്യാടി -സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, വടകര താലൂക്ക് ഓഫീസ്. വടകര -വടകര ആര്‍.ഡി.ഒ ഓഫീസ്. കൊടുവള്ളി -കലക്ടറേറ്റിലെ ഇകണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, താമരശ്ശേരി തഹസില്‍ദാര്‍ ഓഫീസ്. കോഴിക്കോട് നോര്‍ത്ത് -കലക്ടറേറ്റിലെ ആര്‍ഡിഒ ഓഫീസ്. കോഴിക്കോട് സൗത്ത് -വെള്ളയില്‍ ജില്ലാ വ്യവസായ കേന്ദ്രം. ബേപ്പൂര്‍ -കലക്ടറേറ്റിലെ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, താലൂക്ക്
തഹസില്‍ദാര്‍ ഓഫീസ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി നാലുപേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മൂന്ന് വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമീഷന്റെ സുവിധ പോര്‍ട്ടലില്‍ suvidha.eci.gov.in
) ലഭ്യമാണ്. സ്ഥാനാര്‍ഥികളുടെ സത്യപ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും. ഏപ്രില്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് നാലിന് നടക്കും.
















