വടകര: ഡിവൈഎഫ്‌ഐ ചോറോട് മേഖലാ കമ്മിറ്റി ഇഫ്താര്‍ സംഗമവും മതേതര സദസ്സും സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. മേഖല
പ്രസിഡന്റ് ടി.ടി.ആകാശ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.ബഗീഷ്, ജോയിന്റ് സെക്രട്ടറി കെ.എന്‍.ആദര്‍ശ്, സിപിഎം ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത്, മജീദ് പറമ്പത്ത്, മുസ്തഫ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അരുണ്‍.ഇ.കെ സ്വാഗതവും മേഖല ട്രഷറര്‍ അദുല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.















