
കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി
സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
















