വടകര: ചിലരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ കാരണമില്ലാതെ സസ്‌പെന്റ് ചെയ്ത തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് മത്സരിക്കുന്ന കൊയിലാണ്ടിയില്‍ റിബലായി
പത്രിക നല്‍കുമെന്ന് നരിപ്പറ്റയിലെ കോണ്‍ഗ്രസ് നേതാവ് കാണങ്കണ്ടി റഹിം ഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നരിപ്പറ്റയിലെ മൂന്ന് വ്യക്തികള്‍ നല്‍കിയ വ്യാജ പരാതിയാണ് അച്ചടക്ക നടപടിക്ക് ആധാരമെന്നും ഇക്കാര്യം ജില്ലാ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടും തിരിച്ചെടുക്കുന്നില്ലെന്നുമാണ് പരാതി. സസ്‌പെന്റ് ചെയ്‌തെങ്കിലും നരിപ്പറ്റ ഒഴികെയുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഹിം ഹാജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പാര്‍ട്ടിക്ക് വേണ്ടി സ്വന്തം പണം മുടക്കിയതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹിത്വത്തിന് പുറമെ മൈനോറിറ്റി കോണ്‍ഗ്രസ് കാവിലുമ്പാറ ബ്ലോക്ക് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നതായും റഹീം ഹാജി പറഞ്ഞു.















