വടകര: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങള്‍ക്ക് തുക കിട്ടിയില്ലെന്ന് പരാതി. ഇതുവരെയായും തുക നല്‍കാത്ത അധികൃതരുടെ നടപടിയില്‍ ഓട്ടോ ടാക്‌സി
ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) വടകര ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. അര്‍ഹതപ്പെട്ട സംഖ്യ ഉടന്‍ നല്‍കാത്തപക്ഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കേണ്ടെന്ന നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് ഏരിയാകമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ വേണു കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സുരേഷ് ബാബു, വി.രമേശന്‍, എം.കെ.അശോകന്‍, കെ.ടി.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.















