
നാദാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി.വസന്തം ടൗണിനെ ഇളക്കി മറിച്ച റോഡ് ഷോ നടത്തി. കക്കംവെള്ളിയില്‍ നിന്ന് തുടങ്ങിയ റോഡ് ഷോ കല്ലാച്ചിയില്‍
സമാപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, സിപിഎം ഏരിയാ സെക്രട്ടറി എ.മോഹന്‍ദാസ്, വി.പി.കുഞ്ഞി കൃഷ്ണന്‍, പി.പി.ചാത്തു, പി.എം.നാണു, കെ.പി.പ്രദീഷ് ഉള്‍പ്പെടെ എല്‍ഡിഎഫ് നേതാക്കളും സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയും റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോ വീക്ഷിക്കാന്‍ റോഡിനിരുവശവും നിരവധി പേരെത്തി.
















