വടകര: കുറ്റ്യാടി മണ്ഡലത്തില്‍ അഞ്ചുവര്‍ഷത്തെ ആവേശകരമായ വികസന മുന്നേറ്റത്തില്‍ പരിഭ്രാന്തരായി യുഡിഎഫും മുന്‍ എംഎല്‍എയും വന്‍നുണപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍
വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കുഞ്ഞമ്മദ് കുട്ടിയുടെ കാലത്തെ എല്ലാ വികസന മുന്നേറ്റങ്ങളുടെയും പിതൃത്വം തനിക്കാണെന്ന് അവകാശപ്പെട്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മുന്‍ എംഎല്‍എ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് ആകെ ഉണ്ടായ വികസന മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിന് നുണക്കോട്ടകള്‍ കെട്ടി ഉയര്‍ത്തുന്ന യുഡിഎഫ് കനഗോലു തന്ത്രത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും മുന്‍ എംഎല്‍എയുടെ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നത് ഖേദകരമാണെന്ന് നേതാക്കള്‍ പറഞ്ഞു. 2016 മുതല്‍ 21 വരെ കാലത്ത് ഇടവേളകളില്‍ മാത്രം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങിയിരുന്ന ഒരു എംഎല്‍എയെയാണ് കുറ്റ്യാടിക്ക് കിട്ടിയത്. കാടാറുമാസം നാടാറുമാസം എന്ന രീതിയില്‍ തന്റെ ബിസിനസ് ആവശ്യത്തിന് വിദേശത്ത് സമയം ചെലവഴിക്കേണ്ടി വരുന്ന മുന്‍ എംഎല്‍എയുടെ കാലത്ത് പണം അനുവദിക്കപ്പെട്ട ഒരു പദ്ധതിയും കടലാസില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. സത്യത്തില്‍ മുന്‍ എംഎല്‍എ മണ്ണിലുമില്ല, ഫഌ്‌സിലുമില്ല കടലാസില്‍ മാത്രം ഒതുങ്ങിപ്പോയ എംഎല്‍എ ആയിട്ടാണ് കുറ്റ്യാടിക്കാര്‍ക്ക് അനുഭവപ്പെട്ടത്. 2016 മുതല്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ വലിയ പങ്കു വഹിച്ച കിഫ്ബി ഫണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ
കാലത്ത് ഭരണപ്രതിപക്ഷ ഭേദമില്ലാതെ 140 മണ്ഡലങ്ങളിലും അനുവദിക്കപ്പെട്ടു. എന്നാല്‍ കുറ്റ്യാടി മണ്ഡലത്തില്‍ ഈ കാലയളവില്‍ അനുവദിക്കപ്പെട്ട കിഫ്ബി ഫണ്ട് വിനിയോഗിക്കാനോ ഒരു കിഫ്ബി പ്രോജക്ട് പോലും ഫലപ്രദമായ നിലയില്‍ പൂര്‍ത്തീകരിക്കാനോ മുന്‍ എംഎല്‍എക്ക് കഴിഞ്ഞില്ല. അതിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ രൂപപ്പെട്ട വികസന സ്തംഭനാവസ്ഥയുടെ ഉത്തരം കണ്ടെത്താനായിരുന്നു കെ.പി.കുഞ്ഞമ്മദ് കുട്ടി കഴിഞ്ഞ അഞ്ചു വര്‍ഷവും ശ്രമിച്ചത്. അതിന്റെ ഫലമാണ് ഇന്ന് കുറ്റ്യാടി മണ്ഡലം കൈവരിച്ചിരിക്കുന്ന വികസന നേട്ടങ്ങള്‍. ഈ വികസനമുന്നേറ്റങ്ങള്‍ ഇനി തടസ്സപ്പെടാന്‍ കുറ്റ്യാടിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ വിജയഭേരി മുഴക്കി തെരുവിലിറങ്ങി കുഞ്ഞമ്മദ് കുട്ടിക്ക് പിന്തുണ അറിയിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി.സുരേഷ് ബാബു, സിപിഎം നേതാക്കളായ കെ.കെ.ദിനേശന്‍, പി.കെ.ദിവാകരന്‍, പി.സി.ഷൈജു, ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന്‍, ഐഎസ്‌ജെഡി സംസ്ഥാന കമ്മിറ്റി അംഗം പി.പി.മുകുന്ദന്‍, എന്‍സിപി ജില്ലാ കമ്മിറ്റി അംഗം വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















