വില്യാപ്പള്ളി: 397ാം റാങ്കോടെ സിവില്‍ സര്‍വീസ് നേടിയ പൂര്‍വ വിദ്യാര്‍ഥിനി ജസീല ജന്നത്തിന് വില്യാപ്പള്ളി എംജെവിഎച്ച്എസ് സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, സ്റ്റാഫ്
കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എരവത്ത് മുനീര്‍ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വിഎംജെ പ്രസിഡന്റ് ഇ.തറുവൈ ഹാജി ഉപഹാര സമര്‍പ്പണം നടത്തി. പിടിഎ പ്രസിഡന്റ് എം.പി.ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.പി.സുനിത, സറീന കേളോത്ത്, പ്രിന്‍സിപ്പാള്‍ കെ.അബ്ദുറഹിമാന്‍, ഹെഡ്മാസ്റ്റര്‍ ആര്‍.ഷംസുദ്ദീന്‍, വട്ടക്കണ്ടി കുഞ്ഞമ്മദ്, വി.പി.സുലൈമാന്‍ ഹാജി, ടി.ടി.കുഞ്ഞബ്ദുല്ല ഹാജി, പി.ആനന്ദകുമാര്‍, ടി.ഷഫീഖ്, മണോളി അസീസ്, ബ്രിജുല.എം.എസ്, എ.വി.അബ്ദുല്‍ മജീദ്, ബഷീര്‍.വി, ഷംസീര്‍.പി.പി, വി.എം.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.















