കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ
തന്റെയും ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. സഹകരണ ബാങ്ക് ഉള്‍പ്പെടെ ഏത് ബാങ്കിലും പോസ്റ്റോഫീസിലും അക്കൗണ്ട് ആരംഭിക്കാം. സ്ഥാനാര്‍ഥി നേരിട്ട് ചെലവഴിക്കുന്ന തുകകളും മറ്റുള്ളവര്‍ നല്‍കുന്ന സംഭാവനകളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള തുകകള്‍ ഇതില്‍നിന്ന് പിന്‍വലിക്കേണ്ടതുമാണ്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ നല്‍കുന്ന തുക 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത്തരം
ചെലവുകള്‍ അക്കൗണ്ട് പേയീ ചെക്കായി മാത്രമേ നല്‍കാവൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.















