തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ടു. 47 പേരെയാണ് പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും നേമത്ത് സംസ്ഥാന പ്രസിഡന്റ്
ഡോ.രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും മഞ്ചേശ്വരത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരിക്കും. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്, പാലായില്‍ ഷോണ്‍ ജോര്‍ജ്, ദേവികുളത്ത് എസ്.രജേന്ദ്രന്‍, തൃശ്ശൂരില്‍ പദ്മജാ വേണുഗോപാല്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ഥികളാണ്.
മറ്റു മണ്ഡലങ്ങളില്‍: ഉദുമമനുലാല്‍ മേലോത്ത്, കാഞ്ഞങ്ങാട്ട് ബല്‍രാജ്.എം, പയ്യന്നൂര്‍ എ.പി.ഗാംഗാധരന്‍, അഴിക്കോട്ട് കെ.കെ.വിനോദ് കുമാര്‍, കണ്ണൂര്‍ സി.രഘുനാഥ്, മാനന്തവാടി പി.ശ്യാംരാജ്, സുല്‍ത്താന്‍ ബത്തേരി (എസ്ടി) കവിത.എ.എസ്, വടകര അഡ്വ. കെ.ദിലീപ്, കുറ്റ്യാടി രാമദാസ് മണലേരി, നാദാപുരത്ത് സി.പി.വിപിന്‍ ചന്ദ്രന്‍, കൊയിലാണ്ടി സി.ആര്‍.പ്രഫുല്‍ ചന്ദ്രന്‍, പേരാമ്പ്ര എം.മോഹനന്‍, ബാലുശ്ശേരി (എസ്‌സി) സി.പി.സതീശന്‍,
എലത്തൂര്‍ ടി.ദേവദാസ്, കോഴിക്കോട് സൗത്ത് എം.ടി.രമേശ്, ബേപ്പൂര്‍ അഡ്വ. പ്രകാശ് ബാബു, കുന്ദമംഗലം അഡ്വ. വി.കെ.സജീവന്‍, ഷൊര്‍ണൂര്‍ ശങ്കു.ടി.ദാസ്, ചേലക്കര (എസ്‌സി) കെ.ബാലകൃഷ്ണന്‍, മണലൂര്‍ കെ.കെ.അനീഷ്‌കുമാര്‍, ഇരിങ്ങാലക്കുട സന്തോഷ് ചേരകുളം, വൈക്കം കെ.അജിത്, അമ്പലപ്പുഴ അരുണ്‍ അനിരുദ്ധന്‍, ചെങ്ങന്നൂര്‍ എം.വി.ഗോപകുമാര്‍, കരുനാഗപ്പള്ളി വി.എസ്.ജിതിന്‍ദേവ്, കുന്നത്തൂര്‍ (എസ്‌സി) രാജി പ്രസാദ്, കൊട്ടാരക്കര ആര്‍.രശ്മി, ചാത്തന്നൂര്‍ ബി.ബി.ഗോപകുമാര്‍, ആറ്റിങ്ങല്‍ (എസ്‌സി) അഡ്വ. പി.സുധീര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശ്ശാല അഡ്വ. ഗിരീഷ് നെയ്യാര്‍, കാട്ടാക്കട
പി.കെ.കൃഷ്ണദാസ്, തിരുവല്ലയില്‍ അനൂപ് ആന്റണി, ഹരിപ്പാട്ട് സന്ദീപ് വാചസ്പതി, മലമ്പുഴയില്‍ സി.കൃഷ്ണകുമാര്‍, ഒറ്റപ്പാലത്ത് മേജര്‍ രവി, കോഴിക്കോട് നോര്‍ത്ത് നവ്യ ഹരിദാസ്.















