
വടകര: കുന്നുമ്മക്കരയില്‍ ഓട്ടോ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. കീഴല്‍മുക്ക് താനക്കണ്ടിയില്‍ കല്ലേരി മുനീര്‍ (59) ആണ് മരിച്ചത്. കുന്നുമ്മക്കര മരക്കാര്‍ ബസ് സ്റ്റോപ്പിനു സമീപം
ഓട്ടോയിറങ്ങിയ മുനീര്‍ നടന്നുപോകുമ്പോള്‍ മറ്റൊരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മുനീറിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശാഹിദ (വെള്ളികുളങ്ങര). മക്കള്‍: മുഫ്‌സിന, ഷഫ്‌ന. മരുമക്കള്‍: ശുഹൈബ് ( പുളിയനമ്പ്രം), ശഹീര്‍ (കണ്ണൂക്കര).
പിതാവ്: പരേതനായ അബ്ദുറഹിമാന്‍. മാതാവ്: കുഞ്ഞിപ്പാത്തു. സഹോദരങ്ങള്‍: റഫീഖ് തിക്കോടി, നസീമ (പതിയാരക്കര), നവാസ് (ചെമ്മരത്തൂര്‍), ഷംസു (പയ്യോളി), സീനത്ത്, ജമീല.
















