വടകര: മുനിസിപ്പല്‍ 48ാം വാര്‍ഡില്‍ ആവിക്കല്‍ കടപ്പുറത്ത് സ്ഥാപിച്ച മിനി മാസ്റ്റ്
ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഷാഫി പറമ്പില്‍ എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കടലിനോട് ചേര്‍ന്ന
ഇവിടെ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് ഈ പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമായി. നേരം ഇരുട്ടിയാലും ഏവര്‍ക്കും ഇരുന്ന് നേരംപോക്കാം. പ്രായമായവര്‍ക്ക് ഇരിക്കാന്‍ സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവഛായ നിറഞ്ഞ അന്തരിക്ഷത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ യു.അജ്‌നാസ് അധ്യക്ഷത വഹിച്ചു. കെ.പി.നജീബ്, പി.അശോകന്‍, സുനില്‍ദത്ത്, എ.വി.ആര്‍.റഫീഖ്, ഹിജാസ്.വി.പി, കമറുദ്ദീന്‍, നാസര്‍ മീത്തല്‍, ടി.പി.ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂനുസ് ആവിക്കല്‍ സ്വാഗതവും പെരിങ്ങാടി മുഹമ്മദ് നന്ദിയും പറഞ്ഞു.















