വടകര: മാക്കുല്‍ പീടിക ‘സ്‌നേഹപൂര്‍വം 2026’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചേര്‍പേഴ്‌സന്‍ പി.കെ.ശശി സംഗമം ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും
ഐക്യത്തിന്റെയും സന്ദേശവുമായി സംഘടിപ്പിച്ച സംഗമത്തില്‍ എല്ലാവരും പങ്കെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ഐ സുനില്‍ തുഷാര മുഖ്യപ്രഭാഷണം നടത്തി. എം.മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ വാഴയില്‍, ടി.കെ.അബ്ദുല്ല, സുധീഷ് വള്ളില്‍, ഉസ്മാന്‍.വി.പി, സഫീദ് കുറുമ്പയില്‍ എന്നിവര്‍ പ്രസംഗിച്ചു.















