വടകര: ലോകനാര്‍കാവ് അയ്യപ്പസേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി. കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വത്സലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുമാരഗുരു സ്വാമി അധ്യക്ഷത വഹിച്ചു. ഗോപിനാഥ്.എം.ടി ഇരിങ്ങണ്ണൂര്‍ ആധ്യാത്മിക
പ്രഭാഷണം നടത്തി. പി.പി.നാരായണന്‍, മനോജ് കൃഷ്ണ, എസ്.കെ.നിതീഷ്, പാറക്കണ്ടി ബാല സ്വാമി, എം.എം.ബാലകൃഷ്ണസ്വാമി എന്നിവര്‍ സംസാരിച്ചു. മുന്‍ സ്ഥാപക മെമ്പര്‍മാരെയും മണ്‍മറഞ്ഞുപോയ സ്ഥാപക മെമ്പര്‍മാരുടെ പത്‌നിമാരെയും പരിപാടിയില്‍ ആദരിച്ചു. വടകര ഗുരുസ്വാമിയുടെ പത്‌നി ശാരദാമ്മ ദീപം തെളിയിച്ചു.















