
തിരുവനന്തപുരം: ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ്
അസോസിയേഷന്‍ ആദരിക്കും. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ കെസിഎ പുതുതായി നിര്‍മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് സഞ്ജു സാംസണെ ആദരിക്കുന്നത്. നാളെ (ഞായര്‍) വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിക്കും. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികള്‍ ആദരിക്കുന്നത്. കെസിഎ പ്രസിഡന്റ് ശ്രീജിത്ത്.വി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍, എംഎല്‍എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.















