കൊയിലാണ്ടി: വടക്കേ മലബാറിലെ പ്രസിദ്ധമായ പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ശനിയാഴ്ച രാത്രി പടിഞ്ഞാറേ കാവിലും തുടര്‍ന്ന് കിഴക്കേ
കാവിലും നടന്ന കൊടിയേറ്റത്തിന് കരുമാരില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ച്ച് 15 ഞായറാഴ്ച വൈകിട്ട് ബി.ആര്‍.ദേവനന്ദന്‍ അവതരിപ്പിക്കുന്ന തായമ്പക, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ ‘ആട്ടക്കളി’, 16ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് കലാമണ്ഡലം ഹരിഘോഷ് അവതരിപ്പിക്കുന്ന തായമ്പക, ഗുരുവായൂര്‍ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 17ന് വൈകിട്ട് കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദ്, കൊരയങ്ങാട് വിഷ്ണു, കലാമണ്ഡലം ഹരികൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന തൃത്തായമ്പക, പിന്നണി താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ, 18ന് വലിയ വിളക്ക് ദിവസം കാലത്ത് കിഴക്കേ കാവില്‍ ഓട്ടന്‍
തുള്ളല്‍, വൈകിട്ട് കൂത്തമ്പലത്തില്‍ ചാക്യാര്‍ കൂത്ത്, വനമധ്യത്തില്‍ പാണ്ടിമേളം, വൈകിട്ട് ചെറുതാഴം ചന്ദ്രന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവര്‍ നയിക്കുന്ന ഇരട്ടത്തായമ്പക, റിഥം ഓര്‍ക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന മെലഡി നൈറ്റ്, 19ന് കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ചാക്യാര്‍കൂത്ത്, വനമധ്യത്തില്‍ പാണ്ടിമേളം തുടര്‍ന്ന് പടിഞ്ഞാറെ കാവില്‍ കൊടിയിറക്കല്‍, കിഴക്കേ കാവില്‍ ഓട്ടന്‍ തുള്ളല്‍, വൈകിട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകള്‍, മടക്കെഴുന്നള്ളിപ്പ്, ആലിന്‍കീഴ് മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ട് എന്നിവ നടക്കും. 20ന് വെള്ളിയാഴ്ച കാലത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും.















