
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍
സമ്മര്‍ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഒറ്റപ്പേരുമായി തെരഞ്ഞെടുപ്പ് സമിതിയിലെത്താന്‍ തീവ്രശ്രമം നടത്തുകയാണ്. ബുധനാഴ്ചയോടെ പട്ടിക അന്തിമമാക്കാനാണ് തീരുമാനം. ഇരുപതോളം സീറ്റില്‍ വിശദ ചര്‍ച്ച വേണ്ടി വരുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ.സുധാകരന്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചത്. കെ.സുധാകരനെ
അനുകൂലിച്ച് ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. പറവൂരില്‍ വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.
അടൂര്‍ പ്രകാശിനായി പത്തനംതിട്ടയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അടൂര്‍ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാന്‍ഡ് ആരെ ഇറക്കിയാലും കോന്നിയില്‍ പ്രകാശം പരക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്. അടൂര്‍ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്നും പോസ്റ്ററിലുണ്ട്.
















