
വടകര: എം.കെ.ഭാസ്‌കരന്‍, സി.പി വിശ്വനാഥന്‍ എന്നിവരെ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായി കെപിസിസി പ്രസിഡന്റ് നിയമിച്ചു. പുറമേരി സ്വദേശിയായ
എം.കെ.ഭാസ്‌കരന്‍ മണ്ഡലം സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്, സേവാദള്‍ മേപ്പയൂര്‍ ബ്ലോക്ക് ചെയര്‍മാന്‍, ഡിസിസി മെമ്പര്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മണിയൂര്‍ സ്വദേശിയായ സി.പി.വിശ്വനാഥന്‍ യൂത്ത് കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച വിശ്വനാഥന്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ യുഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകനാണ്.
















