
വടകര: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 397-ാം റാങ്ക് കരസ്ഥമാക്കിയ ജസീല ജന്നത്തിനെ എംഎസ്എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന
സെക്രട്ടറി പാറക്കല്‍ അബ്ദുല്ല മൊമെന്റോ കൈമാറി. പരിമിതികള്‍ക്കിടയിലും നേടിയ വിജയം മറ്റുള്ളവര്‍ക്ക് പ്രചോദനവും ധൈര്യവും നല്‍കുന്നതാണെന്ന് പാറക്കല്‍ അബ്ദുല്ല ആശംസിച്ചു. മയ്യന്നൂര്‍ സ്വദേശിയായ പാലോത്തില്‍ കുഞ്ഞബ്ദുള്ളയുടെ മകളാണ് ജസീല ജന്നത്ത്. എം.പി.ഷാജഹാന്, കാസിം പി കെ, അന്‍വര്‍ പി, ഇല്യാസ് കെ പി, ഫഹദ്, അഷ്റഫ് പി പി, ഉബൈദ് കീഴല്‍, അമീന്, ശിബില്‍ എന്നിവര്‍ സംസാരിച്ചു.
















