
തിരുവനന്തപുരം: ഏപ്രിൽ 17നും 23നും ഇടയിലുള്ള തീയതിയിലൊന്നാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയെന്നു ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സൂചന നൽകി തെരഞ്ഞെടുപ്പു കമ്മീഷൻ. തെരഞ്ഞെടുപ്പു പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെയുണ്ടാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയതായാണ് വിവരം.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുൻപായാണ് ജില്ലാ കളക്ടർമാരുടെ അവസാനഘട്ട പരിശീലനം ഇന്നലെ നടത്തിയത്.
















