പുറമേരി: പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ചു കുടുംബശ്രീ അംഗങ്ങള്‍ക്ക്
പേരെന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.സ്വപ്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലറും ട്രെയിനറുമായ നയീം വാണിമേല്‍ ക്ലാസ്സ് നയിച്ചു. വാര്‍ഡ് മെമ്പര്‍ ലിബിഷ, ടി.പ്രേമാനന്ദന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍.ഡി.സവിത, അക്കൗണ്ടന്റ് കെ.പി.ബിന്ദു, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഐശ്വര്യ, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.















