
അഴിയൂര്‍: അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മ മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൂട്ടായ്മ പ്രസിഡന്റ് ടി.സി.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തി. ദൈവഹിതത്തിന് മനസിനെ സമര്‍പിക്കാന്‍ പഠിപ്പിക്കുന്ന ഇസ്ലാം
മതവും കാരുണ്യവും സഹതാപവും പറഞ്ഞു തരുന്ന ബുദ്ധമതവും ലോകം മുഴുവന്‍ ഒരു കുടുംബം എന്ന ആശയം പഠിപ്പിക്കുന്ന ഹിന്ദുമതവും സ്‌നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമായ ക്രൈസ്തവ മതവും അക്രമത്തിന്റെയോ വെറുപ്പിന്റെയോ വഴികള്‍ പഠിപ്പിക്കുന്നില്ലെന്നും പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെബാസ്റ്റ്യന്‍, ഷുഐബ് കൈതാല്‍, യൂസഫ്ഏ.വി, ബാലകൃഷ്ണന്‍ പാമ്പള്ളി, കെ.പി.വിജയന്‍, മാലതി കൃഷ്ണന്‍, ഷ്മാജി പ്രേമന്‍, സുശീല അഴിയൂര്‍, പ്രമീള ദിവാകരന്‍, ഷീബ, ഇക്ബാല്‍
അഴിയൂര്‍, നൂര്‍ജഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടായ്മ ജനറല്‍ സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതം പറഞ്ഞു.















