
വടകര: വേളം മണിമല നാളികേര പാര്‍ക്ക് ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നാളെ (ശനി) നടക്കും. വൈകിട്ട് 3 മണിക്ക് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം
നിര്‍വഹിക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.
പാര്‍ക്കില്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഒരുക്കല്‍ പ്രവൃത്തിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ സ്ഥാപിച്ചും ബിഎംബിസി നിലവാരത്തിലുള്ള റോഡ് നിര്‍മ്മിച്ചും ആയിരക്കണക്കിന് വരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയുമാണ് വ്യവസായങ്ങളെ ക്ഷണിക്കാന്‍ മണിമലയില്‍ നാളികേര പാര്‍ക്ക് തയ്യാറാക്കുന്നത്.
2021 മെയില്‍ എംഎല്‍എയായി
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കാടുമുടിക്കിടന്ന് വന്യമൃഗങ്ങളുടെ ആവാസകേന്ദ്രം മാത്രമായിരുന്ന മണിമല ഇന്ന് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കുകയാണെന്ന് കെ.പി.കുഞ്ഞമ്മദ് എംഎല്‍എ പറഞ്ഞു. വ്യവസായങ്ങള്‍ ക്ഷണിക്കാനുള്ള പരസ്യം ഇതിനകം കെഎസ്‌ഐഡിസി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
















