
വടകര: മത്സ്യ മാര്‍ക്കറ്റ് കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ വിളിക്കാന്‍ തീരുമാനമായതായി കെ.കെ.രമ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ മാസം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
വേഗത്തിലാക്കാനായി കിഫ്ബി സിഇഒ കെ.എം.എബ്രഹാം ഉള്‍പ്പെടെയുള്ളവരുമായി ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. 2017ലെ ബജറ്റ് പദ്ധതിയായിരുന്ന മത്സ്യ മാര്‍ക്കറ്റിന് 2019ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും മുന്നോട്ടു നീങ്ങിയിരുന്നില്ല. 2023ലാണ് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചത്. അവലോകന യോഗത്തിന്റെ തീരുമാനമനുസരിച്ച് ഫെബ്രുവരി 11ന് തിരുത്തിയ ഡിപിആര്‍ സമര്‍പ്പിച്ചതിന്റെ
അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടിയിലേക്ക് കടന്നത്. ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു















