വടകര: അക്ലോത്ത് നട എന്‍സി കനാലിന്റെ പാര്‍ശ്വ സംരക്ഷണം പദ്ധതി കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അക്ലോത്ത് നട വിസിബി മുതല്‍ ശാന്തി ശ്മശാനം വരെയാണ്
എന്‍സി കനാലിന്റെ പാര്‍ശ്വ സംരക്ഷണം നടത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തിയ രണ്ട് കോടിയുടെ പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതിലൂടെ പ്രദേശത്തിന് വലിയ ആശ്വാസമാണ് ലഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി.സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ എം.ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വത്സലന്‍, നിഷാമിനീഷ്, എ.വി.ഗണേഷ്, പി.രാജീവന്‍, അഡ്വ. ലതികാ ശ്രീനിവാസ്, സി.കെ.കരീം, ടി.രാധാകൃഷ്ണന്‍, സുധീഷ് വള്ളില്‍, സി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.















