
കക്കട്ടില്‍: സോഷ്യലിസ്റ്റും ജില്ലാ കൗണ്‍സിലറും ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്കൂള്‍
പ്രധാനാധ്യാപകനുമായിരുന്ന കെ.ദാമുവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചാരിറ്റബ്ള്‍ പ്രവര്‍ത്തനത്തിന് സഹായം നല്കി കുടുംബാംഗങ്ങള്‍. കെ.ദാമുവിന്റെ ഭാര്യ ദേവി വീല്‍ചെയറുകളും
കട്ടിലും സ്നേഹ പെയില്‍ ആന്റ് പാലിയേറ്റീവിന് കൈമാറി. കെ.കെ.അബ്ദുറഹ്മാന് ഹാജി ഏറ്റുവാങ്ങി. ദാമു മാസ്റ്റുറുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം എലിയാറ ആനന്ദന്, ടി.ജുബേഷ്, വി.പി.വാസു, പി.എം.അഷ്റഫ്, മക്കളായ കെ.റൂബി, റാം മനോഹര്‍, കെ.റൂസി, പൊതു പ്രവര്‍ത്തകരായ ആര്.പി.വിനോദന്‍, എം.പ്രമോദന്‍, നാണു, കുടുംബാംഗങ്ങളായ ജോഷ്ന, ജിന്‍സി, ലിജിന എന്നിവര്‍ സംബന്ധിച്ചു.
















