
വടകര: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ബാലന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ വടകര പോലീസില്‍ കീഴടങ്ങി. സിപിഎമ്മുകാരായ തോടന്നൂര്‍
പള്ളിക്കുന്ന് മിഥുന്‍, രൂപേഷ് എന്നിവരാണ് ഇന്നു രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് ബിതുല്‍ബാലന്റെ തോടന്നൂരിലെ വീടിനു നേരെ ബോംബേറുണ്ടായത്. അക്രമത്തില്‍ ജനലിനും ചുമരിനും കേടുപറ്റുകയുണ്ടായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ കെ.എസ്.യു നേതൃത്വത്തില്‍ ബിതുല്‍ബാലനും കൂട്ടരും
കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് ബിതുല്‍ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. സംഭവം വലിയ പ്രതിഷേധത്തിന് കളമൊരുക്കിയിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഇതിനു പിന്നാലെ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് രണ്ട് പ്രതികള്‍ കീഴടങ്ങിയിരിക്കുന്നത്.
















