
വടകര: തോടന്നൂരില്‍ കെഎസ്.യുജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബറിഞ്ഞ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയില്‍
പങ്കെടുത്ത സിപിഎം നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം തന്നെ നേരിട്ട് നടത്തിയ ഈ ആക്രമണം പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖം പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു എന്നും ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയമിക്കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ, തിരുവള്ളൂര്‍ മണ്ഡലം
കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 27ന് നടന്ന ബോംബേറുമായി ബന്ധപ്പെട്ട് സിപിഎം തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും അധ്യാപകനുമായ തോടന്നൂര്‍ മനക്കല്‍ മീത്തല്‍ മിഥുന്‍ ലാല്‍ (29), ആലോള്ളത്തില്‍ രൂപേഷ് (34) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
















