
വടകര: മുനിസിപ്പല്‍ പതിനേഴാം വാര്‍ഡ് മാക്കൂല്‍ പീടികയില്‍ എടത്തു മീത്തല്‍-വാളിച്ചീന്റവിട റോഡ് കെ.കെ.രമ എംഎല്‍എ നാടിന് സമര്‍പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. ചടങ്ങില്‍ കൗണ്‍സിലര്‍ ശരണ്യ
വാഴയില്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രശാന്തി, എം.കെ.വിനോദന്‍, എം.മുസ്തഫ, ടി കെ അബ്ദുള്ള, മധു ഒതയോത്ത് സുജേഷ് എ.പി, രമേശന് ടി കെ തുടങ്ങിയവര്‍ സംസാരിച്ചു.
















