
വടകര: തുമ്പില്ലാതെ കിടന്ന വാഹനാപകടക്കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ച വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരം. നീതി വൈകുമെന്ന ഘട്ടത്തില്‍ പ്രതിയെയും
വാഹനത്തെയും കണ്ടെത്തി പരിക്കേറ്റ ഒമ്പതുവയസുകാരിക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് തുക ഉറപ്പാക്കിയ മികവിനാണ് ഈ അംഗീകാരം.
ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, എഎസ്‌ഐ സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ബി.ബിജേഷ്, കെ.ഷിനില്‍, ടി.എച്ച്.ബിനീഷ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്
ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള
പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും വാഹന വിവരങ്ങളും പരിശോധിച്ച സംഘം പത്താം മാസം പ്രതിയെയും അപകടമുണ്ടാക്കിയ വാഹനത്തെയും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദേശീയപാതയില്‍ ചോറോട് ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശി പുത്തലത്ത് ബേബിയേയും കാറിടിച്ചത്. മുത്തശ്ശി മരിക്കുകയും ദൃഷാന മാരക പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു. നിര്‍ത്താതെ പോയ
കാറിനെയാണ് മാസങ്ങള്‍ക്കു ശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം ഇരയാക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക നീതി ഉറപ്പാക്കാനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കൊണ്ട് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ ഈ സമര്‍പ്പണത്തെയും അന്വേഷണ മികവിനെയും അഭിനന്ദിച്ചുകൊണ്ടാണ് ഡിജിപി ബാഡ്ജ് ഓഫ് ഓണര്‍ പ്രഖ്യാപിച്ചത്.
















