
പയ്യോളി: യുദ്ധം മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയര്‍ത്തി രാഷ്ട്രീയ ജനതാദള്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധവിരുദ്ധ റാലി നടത്തി. അമേരിക്കന്‍
സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതക്കെതിരെ നടന്ന റാലി ജനരോഷമായി.
ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം രാജന്‍ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.ടി.രാഘവന്‍ അധ്യക്ഷത വഹിച്ചു. പുനത്തില്‍ ഗോപാലന്‍, വള്ളില്‍ മോഹന്‍ദാസ്, കെ.പി.ഗിരീഷ്, രാജനാരായണന്‍ കെടി, ചന്ദ്രന്‍ കെ.വി, ചെറിയാവി സുരേഷ്
ബാബു, എംപി ജിനോഷ്, എ.വി.സത്യന്‍, സിന്ധു ശ്രീശന്‍, ഭാസ്‌കരന്‍ എംടികെ, ജയദേവന്‍ കെ , പി.പി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു .
തുടര്‍ന്ന് നടന്ന ഇഫ്താര്‍ സൗഹൃദ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.വി കൃഷ്ണന്‍, എം.ടി നാണു, ഇബ്രാഹിം പിവി, ചന്ദ്രന്‍ കണ്ടോത്ത് പ്രജീഷ് പി, എം പ്രഭാകരന്‍, ആര്‍ ബാബു, റഹ്‌മത്തുള്ള, കോമത്ത് രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
















