
കക്കട്ടില്‍: പ്രമുഖ സോഷലിസ്റ്റും ആര്‍ജെഡി നേതാവും ജില്ലാ കൗണ്‍സിലറും വട്ടോളി എല്‍പി സ്കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന കെ.പി.ദാമുവിന്റെ ഒന്നാം
ചരമവാര്‍ഷികദിനം ആര്‍ജെഡി കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സ്മൃതി കൂടിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെ.പി.മോഹനന് എംഎല്‍എ, ആര്‍ജെഡി നേതാക്കളായ മനയത്ത് ചന്ദ്രന്, ആയാടത്തില്‍ രവീന്ദ്രന്, ഒ.പി.ഷിജ, മണലാട്ട് വത്സരാജ്, പി.എം.നാണു, നീലി
യോട്ട് നാണു, വി.പി.വാസു, എ.പി.സുരേഷ്, ഹേമ മോഹന്‍ എന്നിവരും കെ.പി.ദാമുവിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ആര്‍ജെഡി
ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. നീലിയോട്ട് നാണു അധ്യക്ഷതവഹിച്ചു. ആര്.പി. വിനോദന്‍, ഷാജി വട്ടോളി, വിനോദന്‍ അടിയോടി, ഇപ്രേമന് എന്നിവര്‍ പ്രസംഗിച്ചു.















