വടകര: വടകര നിയോജക മണ്ഡലത്തില് എന്ഡിഎ പ്രചരണത്തിന് തുടക്കം കുറിച്ചു. വടകര ടൗണില് ചുമര് എഴുതിക്കൊണ്ട് ബിജെപി കോഴിക്കോട് നോര്ത്ത് ജില്ലാ പ്രസിഡന്റ്
സി.ആര്.പ്രഫുല് കൃഷ്ണന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.
നോര്ത്ത് ജില്ലാ സെക്രട്ടറി രഗിലേഷ് അഴിയൂര്, കെ.അനുപ്, മണ്ഡലം പ്രസിഡന്റുമാരായ പ്രിയങ്ക.സി.പി, അഭിജിത്.കെ.പി, ജനറല് സെക്രട്ടറി ശൈനേഷ്, മുനിസിപ്പല് കൗണ്സിലര് ബൈജു, ടൗണ് ഏരിയ പ്രസിഡന്റ് ബൈജു.കെ, സനല്, ശ്രീജേഷ്, ബിന്ദു പാതേരി തുടങ്ങിയവര് പങ്കെടുത്തു.















