തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീട വിജയത്തിന് ശേഷം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ
ചാരുലതയ്‌ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി.ശിവന്‍കുട്ടി, എ.എ.റഹീം എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിച്ചു. ഈ ടൂര്‍ണമെന്റോടെ ഒരു ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡും സഞ്ജു മറികടന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സഞ്ജുവിനാണ്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ സഞ്ജു, ധോണിക്ക് ശേഷമുള്ള ടീമിന്റെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് അറിയപ്പെടുന്നത്. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തിയതോടെ ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.















