
കൊയിലാണ്ടി: വാഹനത്തില്‍ നിന്ന് ഓയില്‍ ചോര്‍ന്നത് അപകടം ക്ഷണിച്ചുവരുത്തി. പല വാഹനങ്ങളും നിയന്ത്രണം കിട്ടാതെ തെന്നി. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ
കൊയിലാണ്ടി പതിനാലാം മൈല്‍ ദേശീയപാതയിലാണ് വാഹനത്തില്‍ നിന്ന് ഓയില്‍ ചോര്‍ന്ന സംഭവമുണ്ടായത്. ഇത് വഴി പോയ ബൈക്കുകള്‍ തെന്നി വീഴുന്ന സ്ഥിതിയുണ്ടായി. ലോറിയും നിയന്ത്രണം കിട്ടാതെ തെന്നി.
വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന റോഡില്‍ പരന്ന ഓയില്‍ നീക്കം ചെയ്യുകയായിരുന്നു. എസ്എഫ്ആര്‍ഒ ഐ.ഷിജിയുടെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ലതീഷ് നടുക്കണ്ടി, സാരംഗ്.ഇ, നിധിന്‍രാജ്, ഹോം ഗാര്‍ഡ്മാരായ കെ.പി.രാജേഷ്, കെ.പി,സുധീഷ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.
















