കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട്
സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അനന്തസാധ്യതകളുള്ള കൊയിലാണ്ടിയുടെ വികസനമുരടിപ്പിന് കാരണം എല്‍ഡിഎഫും യുഡിഎഫുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നിയമസഭാ മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ വായനാരി വിനോദന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി.ബിനീഷ് മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി രത്‌നാകരന്‍, ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ.ദിലീപ്, എസ്.ആര്‍.ജയ്കിഷ്, സുധര്‍മന്‍, അഡ്വ. വി.സത്യന്‍, വി.കെ.ജയന്‍, കാമരാജ് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയാനന്ദന്‍, ദീപകുനിയില്‍, നിഷ ഗിരീഷ്, ടി.കെ.പത്മനാഭന്‍, കെ.കെ.വൈശാഖ്, ടി.പി.ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.















