
വടകര: ആവിക്കല്‍ ബ്രദേഴ്‌സ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മികച്ച മാതൃകയായി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സൗഹൃദ
സംഗമം കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.കെ.ശശി മുഖ്യാതിഥിയായി. പളളി ഇമാം റംസാന്‍ സന്ദേശം നല്‍കി. യൂനസ് ആവിക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എം.ഫൈസല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.പി.വ്യാസന്‍, യു.അജ്‌നാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ഫൈസല്‍, പി.അശോകന്‍, സി.എച്ച്.കൃഷ്ണദാസ്, സുനില്‍ ദത്ത്, ആവിക്കല്‍ പളളി പ്രസിഡന്റ് കേയി
കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി എ.വി.ആര്‍.റഫീഖ്, ട്രഷറര്‍ സി.എ.ഷമീര്‍ എന്നിവര്‍ സംസാരിച്ചു. വി.പി.ഹിജാസ് സ്വാഗതവും സി.എ.സഹീര്‍ നന്ദിയും പറഞ്ഞു. നോമ്പുതുറയ്ക്ക് മുമ്പ് നടത്തിയ ചെറു പ്രഭാഷണത്തില്‍ റംസാന്റെ ആത്മീയ മഹത്വവും പരസ്പര സഹകരണത്തിന്റെ ആവശ്യകതയും പ്രാസംഗികര്‍ എടുത്തുപറഞ്ഞു. പരിപാടിയില്‍ മതപണ്ഡിതരും സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കെടുത്തു.
















