
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം
നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു.
“തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.’-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേ
രിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.















