
വടകര: വടകര നഗരസഭയിലെ കസ്റ്റംസ്‌റോഡ്, ആവിക്കല്‍, ചോറോട് പഞ്ചായത്തിലെ കുരിയാടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് വേണമെന്ന ആവശ്യം ഉയരുന്നു.
യാത്രാ ദുരിതം അകറ്റാന്‍ കെഎസ്ആര്‍ടിസി മിനി ബസ് ഓടിക്കണമെന്നാണ് ആവശ്യം.
ആയിരങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പൊതുയാത്രാ സംവിധാനമില്ലാത്തത് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വലിയ തുക കൊടുത്ത് ഓട്ടോറിക്ഷകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി മിനി ബസ് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ അത് ഈ പ്രദേശത്തുകാര്‍ക്ക് വലിയ അനുഗ്രഹവും ആശ്വാസവുമായിരിക്കും. കസ്റ്റംസ് റോഡ്
നവീകരണം പൂര്‍ത്തിയാകുന്നതോടെ ബസ്സോട്ടം കൂടുതല്‍ എളുപ്പമാവും. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നതിന് നടപടി വേണമെന്ന് കസ്റ്റംസ് റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് അഭ്യര്‍ഥിച്ച് കെ.കെ.രമ എംഎല്‍എക്ക് അസോസിയേഷന്‍ നിവേദനം നല്‍കി.
















